TOPICS COVERED

കൊച്ചി ചേരാനല്ലൂരില്‍ ഉണ്ടായത് അക്ഷരാര്‍ഥത്തില്‍ നരവേട്ടയാണ്. നീതിപീഠത്തിന്റെ ഭാഗമായ അച്ഛന്റെ മകന്‍ ഉണ്ടാക്കിയ ദുരന്തം. പ്രതിക്ക് പ്രായം പതിനേഴുവയസ് മാത്രം. പാതിരാത്രി പാഞ്ഞുപോയ ആ‍‍ഢംബരക്കാര്‍ ഇടിച്ചുതകര്‍ത്തത് ഒരു കുടുംബത്തിന്റെ നെടുംതൂണാണ്. ഇന്ന് ആ അച്ഛന്റെ മകളുടെ കരച്ചില്‍ കേട്ടു, കേരളം. അവളോട് എന്തുപറയും നമ്മുടെ നിയമസംവിധാനങ്ങള്‍ ?

ചിറ്റൂരില്‍ തട്ടുകട നടത്തിയായിരുന്നു ജയബാലകൃഷ്ണന്‍ കുടുംബം പോറ്റിയത്. പുലരുവോളം നീളുന്ന കച്ചവടം. കടയടച്ച് പതിവുപോലെ സ്കൂട്ടറില്‍ മടക്കം. ഇന്നലെ ആ യാത്ര പാതിവഴിയില്‍ അവസാനിച്ചു, അല്ല അവസാനിപ്പിച്ചു. ഒരു പതിനേഴുകാരന്‍റെ നിയമലംഘനയാത്രയ്ക്ക് ഇരയായത് നിര്‍ധനകുടുംബത്തിന്‍റെ അത്താണി. പൊലീസിന് വീഴ്ചയുണ്ടായോ ? ജയബാലകൃഷ്ണൻ്റെ ജീവനെടുത്ത ആഡംബര കാർ ഓടിച്ച പതിനേഴുകാരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് മുതൽ പൊലീസിന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്. പ്രായപൂർത്തിയാകത്തവർ കേസിൽ പ്രതി ആയാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ മുൻപിൽ ഹാജാരക്കണമെന്ന  പതിവ് രീതികൾ മറികടന്ന് നിയമത്തിൻ്റെ പഴുത് കണ്ടെത്തി ജാമ്യം നൽകുകയായിരുന്നു.

കുടുംബത്തിന് നീതി വേണം. ചേരനെല്ലൂരില്‍ വീണ ചോര മറ്റൊരിടത്തും ആവര്‍ത്തിക്കാതിരിക്കാനെങ്കിലും. ജഡ്ജിയുടെ മകനാണ്, പ്രതി രക്ഷപ്പെട്ടേക്കാം എന്ന ചെറിയ തോന്നല്‍പോലും അച്ഛനെ നഷ്ടപ്പെട്ട മക്കള്‍ക്കുണ്ടാകുന്നുണ്ടെങ്കില്‍ അത് നമ്മുടെ നിയമസംവിധാനങ്ങളുടെ കൂടി വീഴ്ചയാണ്. നെടുമ്പാശേരിയിലും ചേരാനല്ലൂരിലും ഉണ്ടായ അപകടത്തില്‍ കുറ്റക്കാരായവരുടെ ഭാഗത്തുനിന്ന് ധാര്‍ഷ്യംനിറഞ്ഞ വാക്കുകളുണ്ടായി എന്ന ആരോപണം കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ ആഭ്യന്തരവകുപ്പ് തയ്യാറകണം. തട്ടുകട നടത്തുന്നയാളും ജഡ്ജിയും ടെക്സ്റ്റൈല്‍ വ്യാപാരിയുമെല്ലാം നിയമത്തിന്‍റെ കണ്ണില്‍ തുല്യരാണ്. ആ കണ്ണ് അധികാരത്തിന്റെ, സ്വാധീനത്തിന്‍റെ കൈകള്‍കൊണ്ട് മൂടാന്‍ അനുവദിച്ചുകൂടാ.ല്‍ വ്യാപാരിയുമെല്ലാം നിയമത്തിന്റെ കണ്ണില്‍ തുല്യരാണ്. ആ കണ്ണ് അധികാരത്തിന്‍റെ, സ്വാധീനത്തിന്‍റെ കൈകള്‍കൊണ്ട് മൂടാന്‍ അനുവദിച്ചുകൂടാ.

Tragic Cheranalloor Car Accident Claims Innocent Life in Kerala:

the tragic Cheranalloor luxury car accident where a minor driver killed a hardworking street vendor named Jayabalakrishnan. The incident has sparked outrage across Kerala over alleged police negligence in granting station bail to the minor accused