സ്പായുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ഒാരോ ദിവസവും വര്‍ധിച്ചുവരുന്നു. അപ്പോഴെല്ലാം ഇതിനുപിന്നില്‍ സ്വാധീനമുള്ളവരുണ്ടെന്ന പരാതിയും ഉയരാറുണ്ട്. . തിരുവനന്തപുരം  കോവളത്തെ സ്പായില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം എത്തിനില്‍ക്കുന്നത്  അദൃശ്യമായി നിന്ന് സ്പാകളെ നിയന്ത്രിക്കുന്ന വന്‍തോക്കുകളിലേക്കാണ്. കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ അറസ്റ്റും തുടര്‍ന്നുള്ള അന്വേഷണവും പുറത്തുകൊണ്ടുവരുന്നത് സ്പായുെട മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളിലെ അദൃശ്യശക്തികളിലേക്കാണ്. പക്ഷേ എത്രവരെ പൊലീസ‌ിന് മുന്നോട്ടുപോകാന്‍ കഴിയും എന്നതാണ് കണ്ടറിയേണ്ടത്.