ലോകചരിത്രത്തില്‍ നമ്മള് കേട്ടിട്ടുള്ള എല്ലാ വിപ്ലവങ്ങള്‍ക്കും ഒരു മുഖവും ഒരു ശബ്ദവും ഉണ്ടായിരുന്നു. എ ലീഡര്‍. ഒരു നേതാവ്. ചരിത്രത്തിലേക്ക് ജെന്‍സീകളുടെ കാല്‍വയ്പ് 1997 മുതലാണ്. ഇന്റര്‍നെറ്റില്‍ വളര്‍ന്ന ആദ്യതലമുറ, അവര്‍ യുവാക്കളായിരിക്കുന്നു. ന്യായമായ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്ന അവരുടെ സമരങ്ങള്‍ക്ക് പക്ഷേ ഒരു മുഖമില്ല. ഒരുനേതാവില്ല. അല്‍ഗോരിതമാണ് അവരുടെ മാനിഫെസ്റ്റോ. മീമുകളാണ് അവരുടെ മുദ്രാവാക്യം. ഹാഷ് ടാഗുകളിലാണ് അവരുടെ സംഘടനാബലം.ആ ബലം ഒട്ടും ചെറുതല്ല. പലരാജ്യങ്ങളിലും വന്‍സമരങ്ങള്‍ തുടങ്ങിയിരിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിക്കാവുന്നതിന് അപ്പുറത്തേക്ക് അവര്‍ അക്രമാസക്തരാകുന്നു. വിര്‍ച്വല്‍ ലോകത്തുനിന്ന് അവര്‍ തെരുവിലിറങ്ങിയിരിക്കുന്നു. എ റിയല്‍ റിബല്‍ വൈബ് ഈസ് ഓണ്‍