കോവളത്ത് സ്പായിലെത്തിച്ച് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ആന്ധ്രയില് നിന്നുള്ള പതിനാറുകാരിയാണ് ഉപദ്രവത്തിന് ഇരയായത്. പെണ്കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് കുട്ടിയെ സ്പായിലെത്തിച്ചത്. കോവളത്തെ തന്നെ ഒട്ടേറെ സ്പാകളില് പെണ്കുട്ടിയെ ഉപയോഗിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്പാ നടത്തിപ്പുകാരായ പൂവാര് സ്വദേശി നിശാന്ത്, ആലപ്പുഴ സ്വദേശി സജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. സ്പായുടെ യഥാര്ത്ഥ ഉടമകള് സര്ക്കാര് ഉദ്യോഗസ്ഥരാണെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.