രാജ്യത്തിന്‍റെ അധികാരകേന്ദ്രമായ ഡൽഹി ഇന്നും പ്രക്ഷോഭങ്ങളുടെ ചൂടിൽത്തന്നെയാണ്. വോട്ടർപട്ടികയിലെ പരിഷ്കരണങ്ങളെച്ചൊല്ലിയുള്ള വിവാദം തെരുവുകളിലേക്ക് പടരുമ്പോൾ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തലസ്ഥാനത്തിനു പുറത്തേക്കും പടരുകയാണ്.  സമരവേദികള്‍ അടച്ചിട്ടും സമരക്കാരെ കസ്റ്റഡിയിലെടുത്തും കേസെടുത്തും സര്‍ക്കാരും ആവതു ശ്രമിക്കുന്നു. സി.ജെ.പിയുടേയും  ഇന്ത്യാ സഖ്യത്തിന്റെയും മറ്റ് സംഘടനകളുടെയും പ്രതിഷേധങ്ങള്‍ ഡൽഹിയിൽ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളും പലതാണ്. ഡൽഹിയിൽ ഇപ്പോൾ സംഭവിക്കുന്നത് എന്ത് ? അധികാരത്തോടുള്ള ചോദ്യംചെയ്യലോ, അതോ രാഷ്ട്രീയ പോരാട്ടമോ?

വോട്ടർപട്ടിക പരിഷ്കരണം സുതാര്യമായ തിരഞ്ഞെടുപ്പിനുള്ള നടപടിയാണോ, അതോ അർഹരായ പൗരന്മാരുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടിയാണോ? പ്രതിപക്ഷവും സമരക്കാരും ഉയർത്തുന്ന ആരോപണങ്ങൾക്കിടെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്രസർക്കാരിന്റെയും നിലപാടുകളും നിർണായകമാകുകയാണ്. ജനാധിപത്യവും വോട്ടവകാശവും ചർച്ചയുടെ കേന്ദ്രമാകുമ്പോൾ, ഈ പോരാട്ടം രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ എന്ത് പ്രത്യാഘാതങ്ങളുണ്ടാക്കും? ജനാധിപത്യത്തിൽ വിയോജിപ്പുകൾക്ക് എത്രത്തോളം ഇടമുണ്ട്? പ്രതിഷേധങ്ങളെ നിയന്ത്രിക്കാനുള്ള അധികാരവും പൗരന്റെ പ്രതിഷേധിക്കാനുള്ള അവകാശവും നേർക്കുനേർ വരുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ചെറുതല്ല.

Delhi Protests Intensify Over Voter List Revision Controversy:

the escalating political protests in Delhi over the controversial voter list revisions and demands for the Chief Election Commissioner's resignation. The unfolding crisis raises critical questions about democratic rights, government crackdowns, and the future of Indian politics.