TOPICS COVERED

തൃശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ക്ടാക്ട് സൊസൈറ്റി മുണ്ടംവേലി ഫ്ളാറ്റിന്‍റെ നിര്‍മാണ കരാര്‍ ഒപ്പിട്ടത് 2020 ഒക്ടോബര്‍ പത്തിനാണ്. ഇരുപത് കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇതിനിടെ, പണി തുടങ്ങിയ ശേഷം ചെലവ് പതിനാലരക്കോടിയില്‍ എത്തിക്കാന്‍ ജി.സി.ഡി.എ. പറഞ്ഞു. സൗകര്യങ്ങള്‍ പലതും വെട്ടിച്ചുരുക്കി. തൊണ്ണൂറു ശതമാനം പണിയും 2024ല്‍ കഴിഞ്ഞു. പിന്നെയുള്ള നിര്‍മാണം ജി.സി.ഡി.എ. നേരിട്ട് ഏറ്റെടുത്തു. ഇരുമ്പു ഷീറ്റിന്‍റെ മേല്‍ക്കൂര വേണമെന്ന് ജി.സി.ഡി.എയോട് നിര്‍മാണ കമ്പനി ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല, സണ്‍ഷേ‍ഡിന്‍റെ വലുപ്പം കൂട്ടാനുംപറഞ്ഞു. ട്രീറ്റ്മെന്‍റ് പ്ലാന്‍റ് വേണമെന്ന് നിര്‍ദ്ദേശിച്ചു. പക്ഷേ, പ്ലാന്‍റ് സെപ്റ്റിക് ടാങ്ക് ആക്കി മാറ്റി.

എണ്‍പത്തിയാറു ഫ്ളാറ്റുകളാണ് നിര്‍മിച്ചത്. നിര്‍മാണ ചെലവായി കമ്പനിയ്ക്കു കിട്ടിയത് 11.72 കോടി രൂപ മാത്ര. അഞ്ചരക്കോടി രൂപയോളം നിര്‍മാണത്തില്‍ നഷ്ടംപറ്റി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സഹകരണ സംഘം ജി.സി.‍ഡി.എയ്ക്ക് അയച്ച കത്തിന്‍റെ പകര്‍പ്പും കമ്പനി പുറത്തുവിട്ടു. നിര്‍മാണ പിഴവിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ജി.സി.ഡി.എയ്ക്കു മേല്‍ പഴിചാരുകയാണ് തൃശൂരിലെ ഈ സഹകരണ സംഘം. 

ENGLISH SUMMARY:

The Thrissur District Labour Contract Society is facing allegations of construction defects in the Mundamveli Flats project. Despite an initial contract of 20 crore, costs were reduced to 14.5 crore by GCDA, leading to cutbacks and a reported loss for the construction company.