നടി രാധയുടെ ചെക്ക് തട്ടിപ്പ് പരാതിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് സഹോദരിയും നടിയുമായ അംബിക രംഗത്ത് വന്ന ദിവസമാണിത്. സ്വത്ത് തർക്ക കേസ് ഒത്തുതീർപ്പാക്കാൻ രാധയാണ് ചെക്കുകൾ നൽകിയതെന്നും ചെക്കുകൾ മടങ്ങിയതിൽ രാധയ്ക്കെതിരെ പരാതി നൽകുമെന്നും അംബിക പറയുന്നു. ചെന്നൈയിൽ മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി കൊണ്ടായിരുന്നു ഈ പ്രതികരണം.

വീട്ടില്‍ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന ചെക്കുകള്‍ തട്ടിയെടുത്ത് 46 കോടിരൂപ തട്ടാന്‍ ശ്രമിച്ചെന്നാണ് അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഉണ്ടായ രാധയുടെ പരാതി. ചെന്നൈ പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണ് രാധ പരാതി നല്‍കിയത്.  വല്‍സരവാക്കത്തെ വീട്ടില്‍ ഓഫിസ് ആവശ്യങ്ങള്‍ക്കായി  ഒപ്പിട്ട് സൂക്ഷിച്ചിരുന്ന പഴയ 5 ചെക്കുകളാണ്  തട്ടിയെടുത്തതെന്നും RR ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന് പേര് മാറ്റിയത് അറിയാതെ ARS ഗാര്‍ഡന്‍ സ്റ്റുഡിയോ എന്ന പേരിലെ പഴയ ചെക്കുകളാണ് തട്ടിയെടുത്തതെന്നും ഈ ചെക്കുകള്‍  ഉപയോഗിച്ച് അംബികയും മല്ലികാര്‍ജുനും ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും രാധ പറഞ്ഞു.‌ 

എന്നാൽ രാധയുടെ ആരോപണം പാടെ തളളി കൊണ്ടായിരുന്നു അംബികയുടെ പ്രതികരണം. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും ഇതിൻ്റെ ഒത്തുതീർപ്പിനാണ് രാധ 50 കോടിയുടെ ചെക്കുകൾ നൽകിയതെന്നും അംബിക പറയുന്നു. സ്വത്ത് തർക്കത്തിൽ 97 കോടി രൂപ രാധ തനിയ്ക്ക് നൽകാനുണ്ടെന്നും ഇതിൻ്റെ ആദ്യ പടിയായാണ് ചെക്കുകൾ നൽകിയതെന്നും അംബിക പറഞ്ഞു. ഇത് മാറാൻ ബാങ്കിൽ പോയപ്പോഴാണ് ചെക്കുകൾ മടങ്ങിയത്. തുടർന്ന് രാധയ്ക്കെതിരെ പരാതി നൽകാനിരിക്കെയാണ് രാധ തങ്ങൾക്കെതിരെ പരാതി നൽകിയതെന്നും അംബിക പറയുന്നു. രാധയ്ക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് അംബിക. വിശദമായി നോക്കാം.

ENGLISH SUMMARY:

Actress Ambika has filed a defamation case against her sister, actress Radhika, in response to Radhika's cheque fraud complaint. Ambika claims the cheques were issued to settle a property dispute and that she will file a complaint against Radhika for the bounced cheques.