TOPICS COVERED

സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വീശിയടിക്കാന്‍ പോകുന്ന നീക്കം. പത്തുവര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിക്കസേരയിലിരുന്ന, കാര്‍ക്കശ്യത്തിന്റെ ആള്‍രൂപമായിരുന്ന പിണറായി വിജയനെതിരെ അദ്ദേഹം ഭരിച്ച വകുപ്പുതന്നെ അന്വേഷണം നടത്തും. കൈക്കൂലി, ഹവാല ആരോപണങ്ങള്‍ ഉന്നയിച്ച് ഇഡി നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ പിണറായിക്കും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ പതിനഞ്ചുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.

  എഡിജിപിയുടെ നേതൃത്വത്തില്‍ എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്തും. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസെടുക്കുന്നതില്‍ തീരുമാനം. ഇ.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഉടന്‍ ഉത്തരവിറങ്ങുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ​കേവലം രണ്ടു കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ ഒതുങ്ങിനിന്ന വിഷയം, മുൻ മുഖ്യമന്ത്രിയെയും മുൻ മന്ത്രിയെയും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. കാര്യങ്ങള്‍ കലങ്ങിത്തെളിയുമോ, അതോ കലങ്ങിമറിയുമോ?

ENGLISH SUMMARY:

Pinarayi Vijayan investigation is set to create a political storm in Kerala as the government has ordered a Crime Branch probe based on ED's letter. This inquiry into allegations of bribery and hawala against the former Chief Minister, Muhammad Riyas, and T. Veena, will be led by an ADGP and an SIT.