Untitled design - 1

New Delhi 2026 February 27 : Former Chief Minister of Kerala Pinarayi Vijayan during the Polit Bureau meeting at AKG Bhawan New Delhi @ Rahul R Pattom

സിഎംആര്‍‌എല്‍ കൈക്കൂലി ആരോപണത്തില്‍ പിണറായിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ഇഡിയുടെ കത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പിണറായിക്കൊപ്പം മകള്‍ ടി.വീണക്ക് എതിരെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അന്വേഷണത്തിന് തീരുമാനം. അന്വേഷണത്തിനായി ക്രൈം‌ബ്രാഞ്ച്  എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും. കേസെടുക്കണമോ പ്രാഥമിക അന്വേഷണം വേണോ എന്ന തീരുമാനം ആഭ്യന്തരമന്ത്രി ഡിജിപിക്ക് വി‍ട്ടു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അന്വേഷണനടപടികള്‍ കൈകൊള്ളുമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പിണറായിക്കും റിയാസിനും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് മാസപ്പടിയായി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് എഡി ഡിജിപിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.

അതേസമയം, ഇ.ഡി. നീക്കത്തെയും അതിന്‍‌മേല്‍‌ പ്രഖ്യാപിച്ച അന്വേഷണത്തെയും രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ സിപിഎം ഒരുങ്ങുകയാണ്. നിര്‍ണായകമായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുകയാണ്. ഇ.ഡി.നീക്കത്തില്‍ വിശദീകരണവുമായി സംസ്ഥാന കമ്മിറ്റി തന്നെ താഴെതട്ടിലേക്ക് ലഘുലേഖ വിതരണം ചെയ്യും.  വീണയുടെ കമ്പനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെപറ്റിയടക്കം പാര്‍ട്ടി വിശദീകരിക്കും. 

ENGLISH SUMMARY:

The Home Minister has ordered a Crime Branch investigation into severe allegations raised against former Chief Minister Pinarayi Vijayan and former Minister P.A. Mohamed Riyas based on an Enforcement Directorate letter. The decision was finalized following high-level discussions between Chief Minister V.D. Satheesan and Home Minister Ramesh Chennithala. The government evaluated the charges involving illicit wealth generation and hawala transactions as grave enough to warrant immediate action. The ED letter sent to the DGP alleges that Pinarayi Vijayan accepted ₹3.28 crore in monthly payouts from CMRL and Mohamed Riyas accumulated ₹20.5 crore illegally.