വാഹനപരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സ്കൂട്ടര്‍ യാത്രികനെ ചവിട്ടിവീഴ്ത്തി കത്തികൊണ്ട് കുത്തി ആക്രമണം. വാര്‍ത്തകളില്‍ അക്രമസംഭവങ്ങള്‍ ഇടംപിടിച്ച ദിനമായിരുന്നു ഇന്ന്. കോട്ടയം ഇല്ലിക്കലിലാണ് വാഹനപരിശോധനയ്ക്കിടെ മദ്യലഹരിയിലായിരുന്ന നാട്ടകം സ്വദേശി പൊലീസുകാരെ മര്‍ദിച്ചത്. കോഴിക്കോട് പുനൂരിലാണ് സ്കൂട്ടര്‍ യാത്രികനായ യുവാവിനെ ചവിട്ടിവീഴ്ത്തി കത്തികൊണ്ട് കുത്തിപരുക്കേല്‍പിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച വാര്‍ത്ത കോഴിക്കോട് പയ്യോളിയില്‍ നിന്നും മദ്യലഹരിയില്‍ അയല്‍വാസിയെ യുവതി വെട്ടിപരുക്കേല്‍പ്പിച്ച വാര്‍ത്ത കണ്ണൂര്‍ ആറളത്തുനിന്നും ഇന്ന് കണ്ടു . കേരളത്തില്‍ ഇന്നുമാത്രം നടന്ന അക്രമസംഭവങ്ങളുടെ വാര്‍ത്തയും ആഴവും ഞെട്ടലുണ്ടാക്കുന്നതാണ്.