ഒരു ഫുട്ബോൾ ഇതിഹാസത്തെ കേരളത്തിലെത്തിക്കാനുള്ള നീക്കം.അതിനെ ചുറ്റിപ്പറ്റി വളര്‍ന്ന വിവാദങ്ങൾ. സാമ്പത്തിക ക്രമക്കേടുകളെന്ന ആരോപണം.ആരോപണങ്ങളും പ്രത്യാരോപണങ്ങളും കളംനിറയുന്നതിനിടെ ഇന്ന് നേരം പുലരുന്നതിന് മുമ്പേ പൊലീസ് റെയ്ഡ്.
ആന്റോ അഗസ്റ്റിന്റെ വീടുകളിലും, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും പുറമെ റിപ്പോർട്ടർ ടി.വി.യുടെ ഓഫീസിലും ഒരേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന.മെസ്സി വിവാദത്തിലെ സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രമെന്നാണ് പൊലീസ് ഭാഷ്യം.
എന്നാൽ ഒരു മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് റൂമിലേക്കും പൊലീസ് കടന്നെത്തിയതോടെ അന്വേഷണ വാര്‍ത്ത പുതിയ വിവാദങ്ങളിലേക്കും കടന്നു