കര്‍ണാടകയില്‍ നിന്ന് ഇന്ന് പുറത്തുവന്നത് ആരെയും പേടിപ്പിക്കുന്ന കൊലപാതക വാര്‍ത്തയാണ്. കേവലം സ്വത്തിന്റെ പേരില്‍ അച്ഛനെയും മകളെയുമാണ് ബന്ധുക്കള്‍ വെട്ടിക്കൊല്ലുന്നത്. അതും പഞ്ചായത്ത് ഓഫിസില്‍ വച്ച്. ബെലഗാവിയിലാണ് ഈ ക്രൂരകൊലപാതകം. മുന്‍ സൈനികന്‍ രുദ്രപ്പ കുന്ദരഗി, മകള്‍ ശശികല എന്നിവരാണ് കൊല്ലപ്പെടുന്നത്. രുദ്രപ്പയ്ക്ക് വയസ് അറുപത്തിയേഴ്, ശശികലയ്ക്ക് ഇരുപത്തിയാറ്. 

സ്വത്ത് വില്‍പനയുമായി ബന്ധപ്പെട്ട രേഖകള്‍ തയാറാക്കാനാണ് അവരാദി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് രുദ്രപ്പ ശശികലയെ കൂട്ടി വരുന്നത്. ഇത് സഹോദരങ്ങള്‍ അറിയുന്നു, അവിടേക്ക് ഉടന്‍ തന്നെ എത്തുന്നു. രണ്ട് സഹോദരന്മാര്‍, ഒരാളുടെ മകനും.

പിന്നീട് രുദ്രപ്പയെ ആക്രമിക്കാന്‍ തുടങ്ങി. ഇത് കണ്ട ശശികല തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ശശികലെയും ബന്ധുക്കള്‍ വെട്ടുന്നത്. ഇവരുെട കാര്‍ ഡ്രൈവര്‍ക്കും ഈ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. 

ENGLISH SUMMARY:

Karnataka murder news is deeply disturbing, detailing the brutal killing of a father and daughter by their relatives over property in Belagavi. This shocking crime highlights the extreme lengths to which family disputes can escalate, leaving a scar on the community.