തിരുവനന്തപുരം വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. അമ്മ ക്രിസ്റ്റിയെ പൊലീസ്  കസ്റ്റഡിയിലെടുത്തു.  കൊലപാതകം മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെയെന്ന് സൂചന. കിടപ്പുമുറിയില്‍ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെങ്കിലും വീട്ടുകാരെത്തി അന്വേഷിച്ചപ്പോള്‍ മാത്രമാണ് വിവരം പുറത്തറിയുന്നത്. കൊലയ്ക്ക് ശേഷം 15 മിനുട്ടോളം ക്രിസ്റ്റി കുഞ്ഞിനൊപ്പം മുറിയില്‍ കഴിഞ്ഞു എന്നാണ് പ്രാഥമിക വിവരം. ബന്ധുവായ സ്ത്രീ വീട്ടിലെത്തി കതകില്‍ തട്ടിവിളിച്ചപ്പോഴാണ് ക്രിസ്റ്റി കതക് തുറക്കുന്നത്. ഒന്നര വയസുകാരി ഇവാനയാണ് മരിച്ചത്.

ENGLISH SUMMARY:

A tragic incident in Trivandrum's Vilavoorakala has seen a one-and-a-half-year-old girl brutally murdered by her mother. The mother, Christie, has been taken into police custody following the discovery of the crime, which is suspected to have occurred during a dispute between the parents.