തുടരും എന്ന മോഹന്‍ലാല്‍ ചിത്രം കണ്ടവരാരും അതിലെ ജോര്‍ജ് സാറിനെ മറക്കില്ല. അത്രത്തോളം കയ്യടിയും സ്വീകാര്യതയുമാണ് ആ ഒരൊറ്റ കഥാപാത്രത്തിലൂടെ പരസ്യസംവിധായകനായ പ്രകാശ് വര്‍മയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ രഞ്ജിത്ത് ചിത്രമായ ലോ ആന്‍ഡ് ഓര്‍ഡറിലൂടെ വീണ്ടും പ്രേക്ഷകഹൃദയം കീഴടക്കാനൊരുങ്ങുകയാണ് പ്രകാശ് വര്‍മ. വീണ്ടുമൊരു പൊലീസ് വേഷത്തിലാണ് പ്രകാശ് വര്‍മ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കരിക്കമുറി ഷണ്മുഖന് എന്ന കഥാപാത്രമായി മമ്മൂട്ടി ലോ ആന്‍ഡ് ഓര്‍ഡറില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അവിട്ടം ദിനത്തില്‍ പുതിയ ചിത്രത്തിലെ പ്രതീക്ഷകളും ഓണവിശേഷങ്ങളും പങ്കുവയ്ക്കുകയാണ് പ്രകാശ് വര്‍മ മനോരമ ന്യൂസിലൂടെ.