തനിക്ക് നന്നായി സംസാരിക്കാനറിയില്ലെന്നും താനാരോെടങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇഷ്ടമെന്നാണെന്നും നടന്‍ വിനായകന്‍. തിരുവോണത്തോടനുബന്ധിച്ച് മനോരമന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ വാക്കുകള്‍. വിനായകന്‍ എന്ന മനുഷ്യനെ മറച്ചുവച്ചുകൊണ്ടുള്ള ഒരു പെരുമാറ്റമാണോ പൊതു സമൂഹത്തില്‍ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.
Also Read: 'ഭാര്യയുമായി വേർ പിരിഞ്ഞു! സമാധാനം കൊടുക്കുന്നില്ല ഞാൻ'; മനസ് തുറന്ന് വിനായകൻ
താനൊരു പബ്ലിക് പ്രോപര്‍ട്ടി ആയതുകൊണ്ടുള്ള പ്രശ്നമാണെന്നും സെല്‍ഫ് ഗാര്‍ഡ് എന്ന നിലയിലാണ് ആളുകളോട് വലിയ തോതില്‍ അടുക്കാത്തതെന്നും വിനായകന്‍ പറയുന്നു. നേരെ ഉള്‍ട്ടയാണ് തന്റെ കാര്യങ്ങളെല്ലാം, ഒരു സമൂഹത്തിലേക്കിറങ്ങിയാല്‍ ചുറ്റും ആരാണെന്നതുള്ളത് തനിക്ക് വലിയ വിഷയമാണ്, കൂടെയുള്ളവരാണെങ്കില്‍ പ്രശ്നമില്ല, മറിച്ച് അറിയാത്ത ആളുകളാണെങ്കില്‍ അവരെന്ത് ചിന്തിക്കുമെന്നത് തന്നെ ബാധിക്കുന്നൊരു പ്രശ്നമാണ്, ഏറെ ചിന്തിച്ചുകൂട്ടുന്നൊരു സ്വഭാവമുണ്ടെന്നും അതാണ് ഒരു പ്രശ്നമെന്നും വിനായകന്‍ പറയുന്നു.
Also Read: 'സത്യം പറഞ്ഞാല്‍ എനിക്ക് ഓര്‍മയില്ല, രണ്ട് ദിവസം കഴിഞ്ഞ് ബോധം വന്നപ്പോഴാ അറിഞ്ഞത്'
അറിയാത്ത ആളുകളെ കാണുന്നതും സംസാരിക്കുന്നതും തനിക്കേറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും വിനായകന്‍ പറയുന്നു. അതേസമയം എല്ലാം തുറന്നുപറഞ്ഞിരുന്നത് തന്റെ മുന്‍ ഭാര്യയോടായിരുന്നുവെന്നും വിനായകന്‍. ഇന്ന് ആരോടും ഒന്നും തുറന്നുപറയാറില്ല, എല്ലാം പൊട്ടിപ്പോയി, ആ ഏരിയയില്‍ താന്‍ തകര്‍ന്നു പോയെന്നും നടന്‍ തുറന്നുപറയുന്നു.
നടനായിട്ട് നില്‍ക്കാനല്ല മറിച്ച് താനെന്ന വ്യക്തിയായി നില്‍ക്കാനാണ് ഇഷ്ടമെന്നും എന്നാല്‍ വീട്ടില്‍പ്പോലും നടനായിട്ടാണ് പരിഗണിക്കുന്നതെന്നും വിനായകന്‍. വ്യക്തിത്വം എവിടേയും പുറത്തെടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്, ഗോവയില്‍പ്പോയി ഡാന്‍സ് കളിക്കുന്നതാണ് ഏറെ ഇഷ്ടമുള്ള കാര്യമെന്നും വെറുതേയിങ്ങനെ തുള്ളുകയെന്നതാണ് തന്നെ രസിപ്പിക്കുന്ന കാര്യമെന്നും വിനായകന്‍ വ്യക്തമാക്കുന്നു. തന്റെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കുന്നത് ഗോവയിലാണെന്നും നടന്‍ വിനായകന്‍ അഭിമുഖത്തില്‍ പറയുന്നു.