vinayakan

TOPICS COVERED

നടന്‍ വിനായകന്‍ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. 2025 ജനുവരിയിൽ നടൻ വിനായകൻ താൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷം നടത്തുന്നതിന്റെയും വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തിൽ വിനായകൻ പൊതുസമൂഹത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു. 

അന്ന് സംഭവിച്ചതിനെ പറ്റി മനസ് തുറക്കുകയാണ് വിനായകന്‍. സത്യം പറഞ്ഞാല്‍ ആ സംഭവം നടന്നത് ഓര്‍മയില്ലെന്നും പറ്റിപ്പോയതാണെന്നും വിനായകന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'ബാല്‍ക്കണി കണ്ടിട്ടാണ് ആ ഫ്ലാറ്റ് തന്നെ ഞാന്‍ വാങ്ങിയത്. പക്ഷേ ആ ബാല്‍ക്കെണിയിലേക്ക് ഞാന്‍ ഇറങ്ങാറില്ല. പറ്റിപ്പോയി, അത്രേയുള്ളൂ. ഈ സംഭവം ഞാന്‍ അറിഞ്ഞിട്ടുമില്ല. രണ്ട് ദിവസം കഴിഞ്ഞ് ബോധം വന്നപ്പോഴാണ് ഞാന്‍ അറിഞ്ഞത്. എന്‍റെ റൈറ്റര്‍ വന്ന് പറഞ്ഞു, ചേട്ടാ സാഹചര്യം പ്രശ്നമാണ്, ഇങ്ങനൊരു സീന്‍ പുറത്തുവന്നു. അപ്പോള്‍ ഞാന്‍ പുള്ളിയോട് ചോദിക്കുന്നത് ഇത് എപ്പോള്‍ നടന്നെന്നാണ്. ഇതെപ്പോഴാണ് നടന്നതെന്ന് എനിക്ക് ഓര്‍മയില്ല, അതാണ് സത്യം,' വിനായകന്‍ പറഞ്ഞു. 

തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സോറി പറയുമെന്നും വിനായകന്‍ പറഞ്ഞു. രണ്ടെണ്ണം എനിക്കിട്ട് തന്നാലും പറയും. അപ്പോഴേ എനിക്ക് സന്തോഷമാവുകയുള്ളൂ. നമ്മള്‍ ചെയ്തത് തെറ്റാണെന്ന് അറിഞ്ഞാല്‍ സോറി പറയണം. പല സ്ഥലത്തും സോറി പറഞ്ഞത് അതിനല്ല, വേറെ കാര്യം വച്ചിട്ടാണ്. ചില സ്ഥലത്ത് അങ്ങനാ പറയന്നത്. മറ്റേത് മനസറിഞ്ഞു തന്നെ പറയുന്നതാ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടെണ്ണം കൊണ്ടാലും എനിക്ക് പ്രശ്നമില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Actor Vinayakan has recently opened up about the major controversy surrounding a viral video of him from January 2025 where he was seen behaving improperly from his balcony. In an interview with Manorama News, the actor stated that he has no recollection of the incident happening at that time. He explained that he only came to know about the leaked video and the resulting uproar two days later after regaining his senses. Furthermore, Vinayakan acknowledged that he has no hesitation in apologizing or accepting criticism whenever he makes a genuine mistake.