സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കണ്ണൂർ വിമാനത്താവളത്തോടനുബന്ധിച്ച് ഫ്ലൈയിങ് ട്രെയ്നിങ് ഓർഗനൈസേഷൻ (എഫ്ടിഒ) തുടങ്ങുമെന്ന് കേന്ദ്രമന്ത്രി കെ.റാം മോഹൻ നായിഡു. കേരളത്തിൽ നിന്നു കൂടുതൽ പൈലറ്റുമാർ വരട്ടെ. വിമാനത്താവളങ്ങളിൽ ആഹാരം വിലക്കുറവിൽ ലഭിക്കുന്ന ഉഡാൻ യാത്രി കഫെ കേരളത്തിലെ ഒരു വിമാനത്താവളത്തിലും ആരംഭിക്കും. കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വികസനം ഉടൻ പൂർത്തിയാക്കുമെന്നും നിർമാണ സാമഗ്രികൾ കിട്ടാത്തതാണു പ്രശ്നമെന്നും റാം മോഹൻ നായിഡു വ്യക്തമാക്കി.