എറണാകുളം വടക്കന്‍ പറവൂരില്‍ നിന്ന് ഇന്ന് പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന അരുംകൊലയുടെ വാര്‍ത്തയായിരുന്നു. യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. മരിച്ചത് ചൂണ്ടി സ്വദേശിയായ സുരമ്യ. സുരമ്യക്ക് ഇരുപത്തിയാറ് വയസ്. ആണ്‍സുഹൃത്ത് തുരുത്തിപ്പുറം സ്വദേശിയായ ഷിബിന്‍. മുപ്പത്തിനാല് വയസ്.
ഇരുവരും ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ കുറഞ്ഞ് കാലമായി ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാനായിരുന്നു സുരമ്യയുടെ തീരുമാനം. ഇത് നേരത്തെ തന്നെ വാക്കുതര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു. ഈ ദേഷ്യമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ നിന്നിറങ്ങിയ സുരമ്യ ഷിബിന്‍ വിളിച്ചതനുസരിച്ചാണ് പറവൂരില്‍ ബസ് ഇറങ്ങുന്നത്. തുടര്‍ന്ന് ഷിബിനൊപ്പം ബൈക്കില്‍ പോകുന്നു, മുറവന്‍തുരുത്തിലെ വീട്ടിലേക്ക്. രാവിലെ തര്‍ക്കം മൂര്‍ച്ഛിക്കുകയാണ്. വീട്ടിലെ അടുക്കളയില്‍ കയറിയ ഷിബിന്‍ കറിക്കത്തി ഉപയോഗിച്ച് ആക്രമിച്ചു. സുരമ്യക്ക് ഗുരുതരമായി വെട്ടേറ്റു.