ആലപ്പുഴ താമരക്കുളം പറയംകുളത്തു യുവതിയെ ആൺ സുഹൃത്ത് വീട്ടിൽ കയറി വെട്ടി. 30 കാരിയായ ഷബാന ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമിച്ച ഹരിപ്പാട് മുതുകുളം സ്വദേശി ശരത് കൃഷ്ണനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി കഴിഞ്ഞ ആറ് വർഷമായി പിടിയിലായ ശരത് അടുപ്പത്തിലായിരുന്നു. യുവതിക്ക് മറ്റൊരു യുവാവുമായി അടുപ്പം ഉണ്ടായത്തോടെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പറയംകുളത്തെ വീടിന് മുറ്റത്ത് യുവതി ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കവേ തലയിലും കയ്യിലും വെട്ടുകയായിരുന്നു. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.