കണ്ണൂര്‍ പൊയ്തുംകടവിലെ ഇരുപതുകാരി ഫാത്തിമത്തുല്‍ റിസ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കുടുക്കിമൊട്ട സ്വദേശി ആസിഫിനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഭര്‍ത്താവ് ആസിഫ് ദുബായിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസ് നീക്കം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കും മുമ്പേയായിരുന്നു നാടുവിടല്‍.