കെ.എം ബഷീര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിന്റെ കൈകളില്‍ രക്തം കണ്ടതായി സാക്ഷിമൊഴി . പൊതുമരാമത്ത് ഓഫിസിലെ സുരക്ഷാ ജീവനക്കാരന് മിഥുന് തോമസാണ് മൊഴി നല്‍കിയത്. കേസിൽ അഞ്ചാം സാക്ഷിയാണ് മിഥുൻ തോമസ്. ആ സമയത്ത് ശ്രീറാമിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് മൊഴി നൽകിയത്. കേസിന്റെ വിചാരണ തുടങ്ങിയതിന് ശേഷം പ്രോസിക്യൂഷന് അനുകൂലമായി ലഭിക്കുന്ന നിര്‍ണായക മൊഴിയാണ് ഇത്.
ENGLISH SUMMARY:
Sriram Venkitaraman's blood was seen on his hands according to a witness statement in the K.M. Basheer accident case. This crucial testimony from the fifth witness, Mithun Thomas, was given in the Thiruvananthapuram Additional Sessions Court.