തിരുവനന്തപുരം കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്‍റെ ശിക്ഷ മരവിപ്പിച്ചിരിക്കുകയാണ് സുപ്രീം കോടതി.  ക്രൂരമായി കൊലപ്പെടുത്തിയ കേസ്. പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും ഐ.ബി.ഷീബയുടെയും മകനായിരുന്നു ആദിശേഖര്‍. 

കാട്ടാക്കട ചിന്മയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി. പഠനത്തിലും കലാ, കായിക ഇനങ്ങളിലും മിടുക്കൻ. സ്കൂൾ ഫുട്ബോൾ ടീം അംഗം. ഇന്ത്യ ജി–20 ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചപ്പോൾ അതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തവന്‍. 

ENGLISH SUMMARY:

Adishekhar murder case details are emerging as the Supreme Court has frozen the life imprisonment sentence. This tragic incident involved a 15-year-old relative being brutally killed by a car after being questioned about urination.