TOPICS COVERED

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നിരിക്കുകയാണ്. വഞ്ചിയൂര്‍ പാസ്പോര്‍ട്ട് ഓഫിസിന് സമീപത്താണ് അരുംകൊല ഉച്ചയ്ക്ക് രണ്ടുമണിയോടെ നടക്കുന്നത്. ചമ്പക്കട സ്വദേശി വിശാഖിനെ സ്വന്തം വീടിന് മുന്നിലെ റോ‍ഡില്‍ തന്നെയാണ് വെട്ടേറ്റ് കൊല്ലപ്പെടുന്നത്. 

കൊലപാതകത്തില്‍ ഒന്നിലധികം പേരുണ്ട്. പ്രതികള്‍ ഓള്‍ട്ടോ കാറിലാണ് സ്ഥലത്തെത്തിയത് എന്ന് മനസിലായിട്ടുണ്ട്. ചമ്പക്കട സ്വദേശി പ്രദീപ് ആണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ക്ക് തുടക്കത്തില്‍ തന്നെ മനസിലായി. കൊലയ്ക്ക് ശേഷം പ്രദീപും ഗാങ്ങും അവിടെനിന്നും രക്ഷപ്പെട്ടു. പലതവണ വെട്ടേറ്റ് വീണ വിശാഖിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ആരും മുന്നോട്ട് വന്നില്ല. നടുറോഡില്‍ ഇട്ട് പ്രദീപ് വിശാഖിനെ വെട്ടിനുറുക്കി. രക്തക്കളമായ റോഡാണ് പിന്നീട് അവിടെ കാണുന്നത്. KL27 H9286 നമ്പര്‍  ഓര്‍ട്ടോ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

Thiruvananthapuram murder is a shocking incident that occurred in broad daylight near the Vanchiyoor Passport Office. A young man named Visakh was brutally attacked and killed on the road in front of his house, with eyewitnesses identifying the assailant as Pradeep from Chakkakada.