ഡല്‍ഹി ഒരു വിപ്ലവവസന്തത്തിന് തയാറെടുക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം തലസ്ഥാന നഗരിയായ ഡല്‍ഹിയേയും രാജ്യത്തെ വിവിധ നഗരങ്ങളേയും പ്രകമ്പനം കൊളളിക്കുകയാണ്. ഉത്തരേന്ത്യയില്‍ ഇന്നേവരെ ഉയര്‍ന്നിട്ടില്ലാത്ത പ്രതിഷേധസ്വരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസമന്ത്രിക്കുമെതിരെ ഉയരുന്നു. ഇത് കേവലം നീറ്റ് പരീക്ഷയുടെ മാത്രം പ്രശ്നമല്ല. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ പ്രവേശന പരീക്ഷകളിലും റിക്രൂട്ട്മെന്‍റ് ബോര്‍ഡുകളിലും തുടര്‍ച്ചയായുണ്ടാകുന്ന പേപ്പര്‍ ചോര്‍ച്ചകളും സുതാര്യതയില്ലായ്മയും ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ENGLISH SUMMARY:

Student future in India is uncertain due to widespread exam scams and paper leaks across various entrance examinations and recruitment boards. The escalating protests in Delhi and other major cities against these irregularities highlight a significant crisis impacting millions of young individuals.