പ്രണയപ്പകയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്നത് അരുംകൊലകളാണ്. അതില്‍ ഏറ്റവും അവസാനത്തെ ഇരയാണ് മംഗളൂരുവിലെ ലാവണ്യ. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് ക്രൂരമായി വെട്ടിനുറുക്കിയാണ് സ്നേഹം പ്രകടിപ്പിച്ച് നടന്നിരുന്ന യുവാവ് കൊലപ്പെടുത്തുന്നത്. 

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ക്രൂരമായി വെട്ടിക്കൊല്ലുക. കൊലപാതകം നടക്കുന്നത് ദക്ഷിണ കന്നഡ ജില്ലയിലാണ്. കൊല്ലപ്പെടുന്നത് കക്യാപഡവു സ്വദേശി ലാവണ്യ, വയസ് 21. കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് കോളജിലെ ജീവനക്കാരിയായിരുന്നു ലാവണ്യ. ഇന്നലെ വൈകിട്ടാണ് മംഗളൂരു ബണ്ട്വാളിലെ കെഎസ്ആര്‍‌ടിസി ബസ് സ്റ്റാന്‍ഡില്‍വച്ച് ക്രൂര കൊലപാതകം നടക്കുന്നത്. വൈകിട്ട് ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതി ചേതന്‍ കാറില്‍ അങ്ങോട്ടേക്ക് എത്തുന്നത്. യുവതിയുടെ അടുത്തെത്തുന്നു. പ്രതി ബാഗില്‍ ആയുധം കരുതിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ചേതന്റെ വരവ്.  ഓടിരക്ഷപ്പെടുന്നതിനിടെ ചേതന്‍ പിന്തുടര്‍ന്നെത്തി ലാവണ്യയെ വെട്ടിവീഴ്ത്തുകയാണ് ഉണ്ടായത്.  നിലത്തുവീണതോടെ പലതവണ വെട്ടി. കുറേ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഈ കൊലപാതകം. കൊലയ്ക്ക് ശേഷം കാറില്‍ രക്ഷപ്പെട്ടു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ നാട്ടുകാരാണ് പിന്നീട് ആശുപത്രിയില്‍ എത്തിക്കുന്നത്. പക്ഷെ, രക്ഷിക്കാന്‍ സാധിക്കുന്നില്ല. 

പിന്നീട്, ചേതനെ കസ്റ്റഡിയില്‍ എടുക്കുന്നത് മംഗളൂരുവിലെ പച്ച്നാഡിയില്‍ വച്ചാണ്. പക്ഷെ, ചേതന്‍ എലിവിഷം കഴിച്ച നിലയിലായിരുന്നു. പ്രതി ഇപ്പോഴും ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്.പൊലീസ് അന്വേഷണത്തില്‍ നിന്ന് മനസിലായത്,ചേതന്‍ ലാവണ്യയെ നിരന്തരമായി ശല്യം ചെയ്തിരുന്നു എന്നാണ്. പ്രണയാഭ്യര്‍ഥന പലതവണ നടത്തി. അപ്പോഴൊക്കെയും ലാവണ്യ നിരസിച്ചിരുന്നു. 

അകന്നബന്ധു കൂടിയായിരുന്നു ചേതന്‍. നിരസിക്കുന്നത് തുടര്‍ന്നതോടെ ഉണ്ടായ വൈരാഗ്യത്തിലാണ് ചേതന്‍ കൃത്യമായ ആസൂത്രണത്തോടെ ഈ കൃത്യം നടത്തുന്നത്.

Shocking Love Rejection Murder in Mangalore:

Mangalore murder highlights a tragic incident where a young woman named Lavanya was brutally murdered after rejecting a love proposal. This crime underscores the alarming rise in relationship-driven violence, demanding wider attention and prevention strategies.