ഇന്നും ദുരൂഹത നീങ്ങാത്ത കേസാണ് മാമി തിരോധാനക്കേസ്. മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയെ കണാതായിട്ട് മൂന്നുവര്‍ഷം. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായിരുന്നു ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആട്ടൂർ. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂരുമായി ഭാര്യ റംലത്ത് അവസാനം ഫോണിൽ സംസാരിക്കുന്നത്. വൈകിട്ട് 6.50ന്. ഏഴരയോടെ എത്തുമെന്നും പറഞ്ഞു. പിന്നീട്, 7.24നു വൈകുമെന്നറിയിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ചു. രാത്രി 11.50 വരെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് 1.45ന് അടുത്ത കുടുംബ സുഹൃത്തിനെ വിളിച്ചു. പ്രശ്നമില്ലെന്നും ഒരു ബിസിനസുകാരനുമായി മാമിക്ക് ഉച്ചയ്ക്കു 2ന് റജിസ്ട്രേഷൻ ഉണ്ട് എന്നും പറഞ്ഞു.
ബിസിനസുകാരനുമായും ഫോൺ കൈമാറി റംലത്ത് സംസാരിച്ചു. വൈകിട്ട് 6.30ന് കുടുംബ സുഹൃത്ത് വീണ്ടും വിളിച്ചു. ബിസിനസുകാരന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ട്. മാമിയെ കണ്ടെത്താൻ പരാതി നൽകാമെന്ന് പറഞ്ഞു. കാണാതായെന്ന പ്രശ്നമില്ലല്ലോ എന്നു റംലത്ത് പറഞ്ഞു. അദ്ദേഹം ആവശ്യപ്പെട്ടതു പ്രകാരം വിലാസം വാട്സാപ്പിൽ അയച്ചു. രാത്രി വൈകിട്ട് മാമിയുടെ വിദേശത്തുള്ള സുഹൃത്ത് വിളിച്ച് പരാതി നൽകാൻ ആവശ്യപ്പെട്ടു. കുടുംബ സുഹൃത്തിനെ വീണ്ടും വിളിച്ചു ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടു. സ്ഥലത്തില്ലെന്ന് അറിയിച്ച് പകരം അദ്ദേഹത്തിന്റെ സുഹൃത്തിനെ അറിയിക്കാമെന്നു പറഞ്ഞു. 9.52ന് രണ്ടുപേർ കാറിൽ ഫ്ലാറ്റിൽ വന്നു. ഇവരുമായി നടക്കാവ് പൊലീസ് സ്റ്റേഷനിൽ എത്തി.
രാത്രി കുടുംബ സുഹൃത്തിനെ ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്താൻ പറഞ്ഞു. ദൂരെയാണെന്ന് പറഞ്ഞെങ്കിലും അൽപ സമയത്തിനകം അദ്ദേഹം സ്റ്റേഷനു പുറത്തെത്തി. അകത്തേക്ക് വരാൻ തടസമുണ്ടെന്നറിയിച്ചു. ഇതിനിടയിൽ കുടുംബ സുഹൃത്തിന്റെ ഫോണിൽ സംസാരിച്ച ബിസിനസുകാരനും എത്തി. എവിടെ നിന്നു വരുന്നെന്ന ചോദ്യത്തിനു ബെംഗളൂരുവിൽ നിന്ന് എന്നറിയിച്ചു. എന്നാൽ ഉച്ചയ്ക്കു ഫോണിൽ സംസാരിച്ച ആൾ ബെംഗളൂരുവിൽ നിന്നു വന്നുവെന്ന വിവരത്തിൽ നിന്നാണ് പിന്നീട് സംശയം ഉണ്ടാവുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.