സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച മൂന്നു ക്രൂര കൊലപാതകങ്ങള്‍. ആദ്യകൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ കാലയളവിലാണ് പുറത്തിറങ്ങി വീണ്ടും രണ്ട് കൊലപാതകങ്ങള്‍ നടപ്പാക്കിയത്. ആളുകളെ കൊന്നശേഷം കാടുകയറി, ഒളിവില്‍. ഒടുവില്‍ പിടിയിലായി. അപ്പോഴും ഒരു കൂസലുമുണ്ടായിരുന്നില്ല. അയല്‍വാസികളില്‍ കൊല്ലേണ്ടവരുടെ പട്ടിക തയാറാക്കി നടന്നയാള്‍...അതില്‍ ഓരോരുത്തരെയായി വെട്ടിവീഴ്ത്തി, അവര്‍ പിടഞ്ഞുമരിക്കുന്നത് കൂസലില്ലാതെ നോക്കിനിന്നയാള്‍... അന്ധവിശ്വാസങ്ങളിലൂടെയും ദുര്‍മന്ത്രവാദങ്ങളിലൂടെയും ജീവിച്ചിരുന്നയാള്‍.... വിചിത്രവും ദുരൂഹവുമായ സ്വഭാവത്തിനുടമ...ചെന്താമരയെന്ന പഴയ ലോറി ഡ്രൈവറെ നാട്ടുകാര്‍ ഇന്നും ഭയക്കുന്നത് ഇതുകൊണ്ടൊക്കെയാണ്. 

 

2025 ജനുവരി 27നാണ് പോത്തുണ്ടി ബോയെൻ നഗറിൽ താമസിച്ചിരുന്ന സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ചെന്താമരയെ പിടികൂടി അതിവേഗം വിചാരണ നടപടികളിലേക്ക് കടന്നു. ഒടുവില്‍ ഒന്നരവര്‍ഷത്തിനിപ്പുറം കേസില്‍ പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിപറയാന്‍ വച്ചു ഇക്കഴിഞ്ഞ 13ാം തിയതി. പരമാവധി ശിക്ഷ വേണമെന്ന് കണ്ണീരോടെ സുധാകരൻ്റെ പെൺമക്കൾ. വിഡിയോ റിപ്പോര്‍ട്ട്.

ENGLISH SUMMARY:

Three brutal murders that shocked the conscience of society. The accused, already facing trial for a previous murder, committed two more killings after being released on bail.