കുളനടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് ഷെഹന. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെ സ്റ്റെയര്‍കെയ്സിന്‍രെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുകാലമായി ഏഴംകുളം സ്വദേശിയായ യുവാവുമായി അടുപ്പത്തിലാണ്.
വഴക്കിനെ തുടര്‍ന്ന് ഷെഹന കഴുത്തില്‍ കുരുക്കിട്ട് പടിയില്‍ നിന്ന് ചാടിയെന്നാണ് യുവാവ് പറയുന്നത്. ഇന്നലെ വീട്ടില്‍ നിന്ന് ബഹളം കേട്ട നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിളിച്ചു. ഷെഹനയുടെ ശരീരത്തിലും ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ ശരീരത്തിലും രക്തത്തിന്‍റെ പാടുകള്‍ ഉണ്ട്.
ENGLISH SUMMARY:
Shehana, a private bank employee from Kulanada, was found dead, hanging from a staircase railing. Reports indicate she was in a relationship with a man from Ezhikkulam, and a dispute between them is suspected to be the cause of her death, with marks on both individuals suggesting a struggle.