തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. എടമുട്ടം സ്വദേശിനിയായ മുപ്പതുകാരി ജ്യോതിയാണ് മരിച്ചത്. പ്രസവത്തിനു ശേഷം തുടര്‍ചികില്‍സ കിട്ടാത്തതാകാം മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കഴിഞ്ഞാണ് ജ്യോതി മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ക്ക് ജ്യോതി ഗര്‍ഭിണിയാണെന്ന് മനസിലായില്ല. തൃശൂര്‍ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഒപ്പമുണ്ടായിരുന്നത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.