കോഴിക്കോട് ഹേമചന്ദ്രന് കൊലക്കേസില്‍ മുഖ്യപ്രതി ലീബ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനിലെത്തിച്ച പ്രതി, മാധ്യമങ്ങളെത്തിയതിന്റെ പേരില്‍ പൊലിസിനോട് തട്ടിക്കയറി. ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞ ലീബ നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. നേരെ എത്തിച്ചത് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനില്‍. ആദ്യം ജീപ്പില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒന്നുമടിച്ച പ്രതി പൊലിസ് നിര്‍ബന്ധിച്ചപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി. എന്നാല്‍ സ്റ്റേഷന് അകത്ത് കയറാന്‍ തയ്യാറായില്ല. മാധ്യമങ്ങളെ ആര് വിളിച്ചുവരുത്തിയെന്ന് ചോദിച്ച പ്രതി പൊലിസിനോട് തട്ടിക്കയറി. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍