തുടര്‍ച്ചായി ഉണ്ടാവുന്ന ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ ഇവയെല്ലാം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പത്തനംതിട്ട ഗവി മീനാറില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ വാര്‍ത്ത. കണ്ണൂര്‍ പാനൂര്‍ വള്ളങ്ങാട് സ്വദേശിനിയായ അധ്യാപിക ആദിത്യയുടെ ആത്മഹത്യ. കണ്ണൂർ വാണിയപ്പാറയിൽ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ കണ്ടത് ശവപ്പെട്ടിയോടൊപ്പം മൃതദേഹം. ഇങ്ങനെ തുടരുന്നു ആക്രമണങ്ങള്‍, കൊലപാതക പരമ്പരകള്‍.
കണ്ണൂർ വാണിയപ്പാറയിൽ പള്ളി സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ കണ്ടത് ശവപ്പെട്ടിയോടൊപ്പം മൃതദേഹത്തിന്റെ രൂപത്തിൽ പായ കൊണ്ട് പൊതിഞ്ഞ മറ്റൊരു വസ്തു. ഇൻഫന്റ് ജീസസ് പള്ളിയിൽ ശവസംസ്കാരത്തിന് വേണ്ടി കല്ലറ തുറന്നപ്പോഴാണ് ഇത് കാണുന്നത്. മൃതദേഹം ആണെന്ന സംശയത്തിൽ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി. 2015ല്‍ മരിച്ച ജെയിംസിനെ സംസ്കരിച്ചത് ഇതേ കല്ലറയിലാണെന്ന് ബന്ധുക്കളെത്തി സ്ഥിരീകരിച്ചു. സംശയങ്ങളുണ്ടെങ്കില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലറയിലെ ദുരൂഹത ഇൻഫന്റ് ജീസസ് പള്ളിയിൽ തുടരുന്നു.
പത്തനംതിട്ട ഗവി മീനാറില്‍ അങ്കണവാടി ജീവനക്കാരിയെ കഴുത്ത് ഞെരിച്ച് വെള്ളത്തില്‍ മുക്കിക്കൊന്നതെ് നാടിനെ ആകെ ഞെട്ടിച്ചു. വിനോദ് കുമാര്‍ ആസൂത്രിതമായി ഇവരെ നിരീക്ഷിച്ച് പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പ്രതി സമാനമായ കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ കൊലപാതകം. അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം സംസ്‌കരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.