തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരന്‍റെ കൊലയില്‍ കലാശിച്ചത് ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിനിടെയാണ്, പെരിങ്ങമല സ്വദേശി ശിവസൂര്യ സമീപത്തെ കടയുടെ ഗ്ളാസ് ഡോറിലേക്ക് വീണതും ചില്ലുകള്‍ ദേഹത്ത് തറച്ച് രക്തം വാര്‍ന്ന് മരിച്ചതും. കൊലപാതക സമയത്തെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.കൊല്ലാനുറച്ചുള്ള സംഘര്‍ഷമല്ലെങ്കിലും നിസാര തര്‍ക്കം പതിനേഴുകാരന്‍റെ ദാരുണാന്ത്യത്തിലെത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെരിങ്ങമല സ്വദേശി ശിവസൂര്യ കൊല്ലപ്പെടുന്നത്. അഞ്ച് പേര്‍ ചേര്‍ന്ന് തള്ളിയിട്ടപ്പോള്‍ സമീപത്തെ കടയുടെ ഗ്ളാസ് ഡോറില്‍ വന്നിടിക്കുകയും, അത് പൊട്ടി വയറില്‍ തുളഞ്ഞ് കയറുകയുമായിരുന്നു.