മഴയ്ക്ക് ഇന്നും ശമനമില്ല, ഒപ്പം കെടുതികള്‍ക്കും. തകര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തിനൊപ്പം അതിശക്തമായ കാറ്റും കൂടിയെത്തിയതോടെ നാട് വിറങ്ങലിച്ച് നില്‍ക്കുകയാണ്. ആശങ്കയേറ്റിയാണ് അടുത്ത ദിവസവും കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ പെരുമഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കൂടിയെത്തുന്നത്. കാറ്റിന് ശക്തി കൂടുന്നു. അണക്കെട്ടുകളും തുറന്നു തുടങ്ങിയിരിക്കുന്നു. നദികളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ ദുരിതക്കയത്തിലായ നാട്ടുകാരോട് വേണം, അതീവ ജാഗ്രത എന്നുതന്നെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.