കോഴിക്കോട് കൂടരിഞ്ഞിയിലെ ഇരട്ട കൊലപാതകത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. 40 വർഷം മുമ്പ് കൊല്ലപ്പെട്ടത് കണ്ണൂർ സ്വദേശി ആണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ രണ്ടാമത്തെ കൊലപാതകത്തെ കുറിച്ച് നിലവിൽ സൂചനകൾ ഒന്നുമില്ല.