ഒന്നരവയസേ ഉണ്ടായിരുന്നുള്ളു, അമ്മയുടെ പങ്കാളിയാല്‍ കൊല്ലപ്പെടുമ്പോള്‍ അര്‍ഷിദിന് പ്രായം. അമ്മ അഖിലയുടെ വയറ്റില്‍ മൂന്നുമാസം പ്രായമുള്ളപ്പോഴാണ് അര്‍ഷിദിന്‍റെ അച്ഛന്‍ ആത്മഹത്യ ചെയ്യുന്നത്. പിന്നെ വളര്‍ന്നത് അമ്മയ്ക്കും അമ്മയുെട പങ്കാളി അഷ്കറിനുമൊപ്പം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ചോറു കൊടുക്കുന്നതിനിടെ ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് അഷ്കര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. അഖില അന്നേരം സ്ഥലത്തുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംശയങ്ങളുണ്ടായി. കുഞ്ഞിന്റെ അമ്മൂമ്മയും മുത്തശ്ശിയുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ ആ സംശയത്തിന് ബലം നല്‍കി.