അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയാക്രമണം. വൈശേരി സ്വദേശിയായ കര്‍ഷകനെ കാട്ടാന ചവിട്ടികൊന്നു. 62കാരനായ മോഹനനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വീടിനുമുന്നില്‍ ഇറങ്ങിയ ഒറ്റയാനെ പന്തം കാട്ടി തുരുത്താനുള്ള ശ്രമത്തിനിടെയായിരുന്നു ദാരുണസംഭവം.രൂക്ഷമായ കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയിരുന്ന വൈശേരി നിവാസികളെ, മോഹനന്റെ മരണം ഞെട്ടിച്ചു. കാട്ടാനയാക്രമണത്തില്‍ ഉത്തരവാദിത്തം വനംവകുപ്പിന് തന്നെയെന്ന് വനംമന്ത്രി. കര്‍ഷകന്റെ മരണത്തിന് പിന്നാലെ അതിരപ്പിള്ളിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സര്‍വകക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍.

ENGLISH SUMMARY:

Athirappilly elephant attack resulted in the tragic death of a farmer who was trying to drive away a wild elephant from his home. This incident highlights the ongoing severe elephant menace in the region, prompting protests and a statewide discussion on forest department responsibility.