അട്ടപ്പാടി മധുവധക്കേസില്‍ 12 പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ചു. ഏഴുവര്‍ഷത്തെ ശിക്ഷ ട്രിപ്പിള്‍ ജീവപര്യന്തമാക്കി ഹൈക്കോടതി. പതിനാറാം പ്രതി മുനീറിന്റെ തടവുശിക്ഷ ഒരു വര്‍ഷമായി ഉയര്‍ത്തി. മധുവിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി. പ്രതികളുടെ ശിക്ഷവര്‍ധിപ്പിച്ചത് നിയമപോരാട്ടത്തിന്റെ വിജയമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. അട്ടപ്പാടി മധു കൊലക്കേസ് ഒന്നാംപ്രതി ഹുസൈന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. മണ്ണാർക്കാട് പ്രത്യേക കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികളും സംസ്ഥാന സർക്കാരും സമർപ്പിച്ച അപ്പിലുകളിലാണ് വിധി. രണ്ടു പ്രതികളെ വെറുതെവിട്ട നടപടിയും ശരിവച്ചു. 12 പ്രതികളുടെ അപ്പീല്‍ തള്ളി. 16 പേരിൽ 14 പേരെയാണ് വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിൽ 13 പേർക്ക് ഏഴുവർഷം കഠിനതടവും, ഒരാൾക്ക് മൂന്നുമാസം തടവുമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ടവർക്കും, വെറുതേ വിട്ടവർക്കും ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നായിരുന്നു സർക്കാരിന്റെ അപ്പീലിലെ ആവശ്യം.