സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിലും വലിയ ജയമാണ് യുഡിഎഫിനുണ്ടായതെന്ന് മന്ത്രി കെ.മുരളീധരന്. 80 സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 100 സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മുരളീധരന് മനോരമന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തോറ്റ് അവസാനിപ്പിക്കരുതെന്ന് ഒരു വാശിയുണ്ടായിരുന്നു.ആരോഗ്യവകുപ്പിലെ സിസ്റ്റം ശരിയാക്കുമെന്നും ജീവനക്കാരെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുക്കുമെന്നും മുരളീധരന് . ട്രാന്‍സ്ഫറിലും പോസ്റ്റിങിലും ചട്ടം പാലിക്കുമെന്നും മന്ത്രി . ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയാക്കുമെന്നും മുരളീധരന് വ്യക്തമാക്കി.