ആര്‍ത്തുകത്തിയ ആ തീനാമ്പുകള്‍ ഒരല്‍പം കരുണ കാണിച്ചിരുന്നെങ്കില്‍. തുടിപ്പുകള്‍ക്കപ്പുറമുളള ലോകത്തേയ്ക്ക് ആ കുഞ്ഞിക്കാലുകള്‍ക്ക് ഒന്ന് ഭൂമിതൊടാന്‍ ഒരവസരം നല്‍കിയെങ്കില്‍. ആഗ്രഹങ്ങളും അഭിലാഷങ്ങളും അറിയും മുന്‍പ് എരിഞ്ഞില്ലാതായ ആ കുരുന്നിനോട് എന്തുമറുപടിയുണ്ട് പറയാന്‍? ആ കുഞ്ഞുമുഖം മനസിലിട്ട് താലോലിച്ച് ആ കാറിന്‍റെ പിന്‍സീറ്റില്‍ കിടന്ന സോനയുടെ ആര്‍ത്തനാദം തീയിരമ്പത്തില്‍ അമര്‍ന്ന് ഇല്ലാതായപ്പോള്‍ നഷ്ടമായത് രണ്ട് ജീവനുകളും ഒരുപാട് ഒരുപാട് സ്വപ്നങ്ങളുമാണ്. ജീവനുവേണ്ടി മല്ലിടുന്ന റിജിന്‍ ഈ നഷ്ടങ്ങളെല്ലാം അറിഞ്ഞിട്ടുണ്ടാകുമോ? വിഡിയോ റിപ്പോര്‍ട്ട് കാണാം.