ഫോര്‍ട്ട്  പൊലീസ് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് സുപ്രീംകോടതിയില്‍. സിബിഐ വിചാരണക്കോടതി വധശിക്ഷക്കുവിധിച്ച് രണ്ട് പൊലീസുകാര‍് ഉള്‍പ്പെടെ അഞ്ചുപൊലീസുകാരെയാണ് ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സിബിഐ നല്‍കിയ ഹര്‍ജിയില്‍ വെറുതെവിട്ടവര്‍ക്കും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.  മകനെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ വാങ്ങിനല്‍കാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിധിയുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഉദയകുമാറിന്‍റെ അമ്മ.

ENGLISH SUMMARY:

The Udayakumar custodial death case has reached the Supreme Court, bringing renewed hope to his mother. The Supreme Court has issued notices to those acquitted and the government regarding the CBI's appeal against the High Court's decision.