TAGS

അരനൂറ്റാണ്ടായി തലചായ്ക്കുന്ന ഇടത്ത് സമാധാനമായി കിടന്നുറങ്ങാനുള്ള ഒരു കൂട്ടം സാധാരണ മനുഷ്യരുടെ അവസാനത്തെ പ്രതിരോധങ്ങളാണീ കാണുന്നത്. ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. 

ആ അവകാശത്തിനുവേണ്ടി പോരാടുന്ന പാവപ്പെട്ട കുറെ ജീവനുകള്‍. തൃശൂര്‍ അഞ്ചേരിയിലാണിത്. വീടുകള്‍ക്ക് സമീപമായി വന്ന ഫ്ലാറ്റുകള്‍ ആകാശം മുട്ടെ വളര്‍ന്നപ്പോള്‍ മണ്ണിലെ മനുഷ്യര്‍ക്ക് കിടക്കാനിടമില്ലാതായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ പ്രതിഷേധത്തിലാണ്. ഫ്ലാറ്റുകളുടെ എണ്ണം കൂടുന്നതല്ലാതെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. 

ENGLISH SUMMARY:

Anjeri land rights are being defended by ordinary people who have been displaced by the construction of towering flats. For five years, these individuals have been protesting, fighting for their fundamental right to housing in Thrissur.