മുഖ്യമന്ത്രിയെ കാത്തിരിക്കുന്ന കേരളം... ചര്‍ച്ചകളും അണിയറനീക്കങ്ങളുമായി നേതാക്കള്‍... ശക്തിപ്രകടനവും ഫ്ലക്സ് യുദ്ധവുമായി അണികള്‍... എന്തിന്, തമിഴ്നാട് സ്റ്റൈല്‍ ആത്മഹത്യ ഭീഷണിവരെ കാണേണ്ടിവന്നു... അതീവ രഹസ്യമായി, എം.എല്‍.എമാരെയും എം.പിമാരെയും അടച്ചിട്ട മുറിയില്‍ കണ്ട്, പിന്തുണ ആര്‍ക്കെന്ന് കുറിച്ചെടുത്ത്, അങ്ങ് ‍ഡല്‍ഹിയില്‍, ഹൈക്കമാന്‍ഡിനെ ഏല്‍പ്പിക്കാന്‍ വച്ചിരുന്ന മുഖ്യ ലിസ്റ്റ്, എ.ഐ.സി.സി നിരീക്ഷകയുടെ കൈയ്യില്‍ നിന്ന് തന്നെ ചോര്‍ന്നതും ചര്‍ച്ചയായതും നമ്മള്‍ കണ്ടു. ആരേലും ചോര്‍ത്തിയതൊന്നും അല്ല, മാധ്യമങ്ങളുടെ മുന്നില്‍ വന്നപ്പോള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തതാണ് ലിസ്റ്റിലെ രഹസ്യ പിന്തുണകള്‍. പിന്നെ ചര്‍ച്ചയ്ക്കും പരാതിക്കും വേറെ ഒന്നും വേണ്ടിവന്നില്ല. ലിസ്റ്റിലെ പേരുകാര്‍ തപ്പിക്കളിച്ചു... കെ.പി.സി.സി പ്രസിഡന്റ് താന്‍ പേരോന്നും പറഞ്ഞിട്ടേയില്ലെന്നായി. അങ്ങനോരു ലിസ്റ്റേയില്ല എന്നായിരുന്നു നിരീക്ഷകരുടെ പക്ഷം... ലിസ്റ്റാക്കി ഇരുന്നാല്‍ മതിയോ, മുഖ്യനെ വേണ്ടേ എന്നാണ് കേരളം ചോദിക്കുന്നത്. വിഡിയോ കാണാം.

ENGLISH SUMMARY:

Kerala is eagerly awaiting its next Chief Minister amidst intense political discussions, backroom dealings, and power plays from party leaders and supporters. The unfolding political drama in Kerala includes not only strength displays and flex wars but also dramatic threats, highlighting the high stakes involved in selecting the next leader.