റിയാലിറ്റി ഷോവിലൂടെ അടക്കം സുപരിചിതിനായ വ്യക്തിയാണ് ഷിയാസ് കരീം. ബിസിനസ് പങ്കാളിയായ യുവതിയാണ് ഷിയാസിനെതിരെ പരാതി നല്‍കിയത്. 65 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും പണം തിരികെ ചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക വഞ്ചനയ്ക്കും ലൈംഗിക ചൂഷണത്തിനും ഷിയാസിനെതിരെ ഇന്നലെ കേസെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് വിദേശത്ത് ബിസിനസ് ചെയ്തിരുന്ന യുവതി, 2024 ഓഗസ്റ്റ് മുതലാണ് ഇന്‍സ്റ്റഗ്രാം വഴി ഷിയാസുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന്, ഇരുവരും ബിസിനസ് പങ്കാളികളായി. പുതിയ ജിം തുടങ്ങുമ്പോള്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപയാണ് ഷിയാസ് വാങ്ങുന്നത്. പണം കൈപ്പറ്റിയ ശേഷം ഈ വാഗ്ദാനം പാലിച്ചില്ലെന്നും യുവതി പറയുന്നുണ്ട്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍. 

ENGLISH SUMMARY:

Shiyas Kareem is facing serious allegations of financial fraud and sexual exploitation. A complaint filed by his business partner details accusations of misappropriating around 65 lakh rupees and threatening to release explicit content when asked for repayment.