പുലിയൂര്‍ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ ആ നാട്ടുകാര്‍ ഞെട്ടലിലാണ്. വലിയ സംശയങ്ങളിലാണ്. മരുമകളുടെ പരാതിയില്‍ കല്ലറ തുറന്നിരിക്കുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി നിലവില്‍ പുറത്ത് വരാനുണ്ട്. പുലിയൂര്‍ സ്വദേശി യേശുദാസിന് എഴുപത്തിനാല് വയസാണ്. കഴിഞ്ഞ മാര്‍ച്ച് 20ന്, വെള്ളിയാഴ്ച ദിവസമാണ് യേശുദാസ് മരിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പാണ് യേശുദാസ് മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍‌ നടത്തിയിരുന്നില്ല. മരിച്ച യേശുദാസിന് ഭോപ്പാലിലായിരുന്നു ജോലി. മകനും പരാതിക്കാരി ലീനയുടെ ഭർത്താവുമായ ബിൻസ് 2018ൽ മരിച്ചു. ഒരു മകൾ ഉള്ളത് വിദേശത്താണ്. മരുമകള്‍ പറയുന്ന പ്രധാന ആരോപണം കൈവിരലുകള്‍ കരിനീലിച്ച നിലയിലായിരുന്നു എന്നാണ്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.

ENGLISH SUMMARY:

Yashudas death mystery has shocked the residents of Puliyoor following the decision to investigate the circumstances surrounding his demise. The exhumation and internal organ examination are underway based on a complaint from his daughter-in-law.