ചില കൊലപാതകക്കേസുകളില്‍ മരണം നടന്ന് അന്വേഷണം പുരോഗമിക്കുമ്പോള്‍ എത്രയോ ദിവസം കഴിയുമ്പോഴായിരിക്കും ആദ്യമുണ്ടായിരുന്ന നിഗമനങ്ങളില്‍ നിന്നും കണ്ടെത്തലുകളില്‍ നിന്നും വ്യത്യസ്തമായ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുവരുന്നത്. ആളുകളുടെ പങ്കുകള്‍ ഉള്‍പ്പടെ മനസിലാക്കാന്‍ സാധിക്കുന്നത്. അതനുസരിച്ചുളള അന്വേഷണമായിരിക്കും പിന്നീട് നടക്കുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണസംഘം സംഭവസ്ഥലത്തെത്തി തെളിവെടുക്കുകയും ഈ പ്രതിയില്‍ നിന്നുളള തെളിവുകളും മറ്റും ശേഖരിക്കുകയും സമീപവാസികളുടെ മൊഴിയും അതോടൊപ്പം തന്നെ മറ്റ് ശാസ്ത്രീയ പരിശോധനഫലങ്ങളും ഒക്കെ കിട്ടുമ്പോഴാണ് ഒരു കൊലപാതകം സംബന്ധിച്ചതിന്‍റെ കാരണങ്ങള്‍ കൃത്യമായി ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയുകയുളളു. വിഴിഞ്ഞത്തെ ഞെട്ടിച്ച കൊലപാതകം, മൂഴിക്കലിലെ നസ്രീനയുടെ കൊലയും അദ്നാന്‍റെ ആത്മഹത്യയും കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവവുമാണ് ഇന്നത്തെ ലോ ആന്‍ഡ് ഓര്‍ഡര്‍ പറയുന്നത്. വിഡിയോ കാണാം.