കണ്ണൂർ കരിവെള്ളൂരിലെ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതി ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നിങ്ങനെ മൂന്ന് കുറ്റങ്ങളിൽ മൂന്ന് ജീവപര്യന്തം. ജീവിതാവസാനം വരെ പ്രതി ജയിലിൽ കിടക്കണം. രണ്ടുലക്ഷം പിഴയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. 2024 നവംബർ 21ന് വൈകിട്ടാണ് വീട്ടിൽ വച്ച് പെട്രോൾ ഒഴിച്ച് ശേഷം ദിവ്യശ്രീയെ വെട്ടി കൊലപ്പെടുത്തിയത് . വിവാഹമോചന കേസിൽ തലേദിവസം കോടതിയിൽ ഹാജരായി ബന്ധം വേർപിരിയണമെന്ന് ദിവ്യശ്രീ പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകം.

ENGLISH SUMMARY:

Divyashree murder case verdict sees her husband Rajesh sentenced to three life imprisonments by the Thalassery Principal Sessions Court for the brutal murder in Karivellur, Kannur. The court also imposed a fine of two lakh rupees and ordered him to remain in jail until the end of his life.