വികസനത്തിലൂന്നിയാണ് ബിജെപി പ്രചാരണം നടത്തുകയെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പലകുറി പറഞ്ഞത്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്‍റെ അവസാനലാപ്പിലേക്ക് എത്തുമ്പോള്‍ ലൗ ജിഹാദ് ഉള്‍പ്പടെ കത്തിക്കുകയാണ്. ആദ്യം ലൗ ജിഹാദ് ആരോപണം മുന്നോട്ട് കൊണ്ടുവന്നത് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയാണ്. അതിന് പിന്നാലെ കേന്ദ്രമന്ത്രി ശോഭ കരന്തലജെ എറണാകുളത്ത് എത്തുകയും അവര്‍ ലൗ ജിഹാദ് മാത്രമല്ല ലാന്‍ഡ് ജിഹാദുണ്ട് എന്ന് കൂടി പറയുകയും ചെയ്തു. ഈ ലൗ ജിഹാദും ലാന്‍ഡ് ജിഹാദും ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കുമോ?

ENGLISH SUMMARY:

BJP election campaign in Kerala is increasingly focusing on issues like Love Jihad and Land Jihad as the election reaches its final stages. Initially raised by NDA candidate R Sreekalekha in Vattiyoorkavu, the accusations were amplified by Union Minister Shobha Karandlaje in Ernakulam.