ബേപ്പൂരിലാണ് ഇന്നത്തെ വോട്ടുകവല. 2021ല്‍ നിയമസഭ ചേരുമ്പോള്‍ അന്ന് എല്‍ഡിഎഫിന് ഒപ്പമുണ്ടായിരുന്ന ഒരാള്‍ പിന്നീട് രാഷ്ട്രീയ സാഹചര്യമൊക്കെ മാറി മറുവശത്ത് പോയി. ബേപ്പൂരിലിപ്പോള്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സാഹചര്യം വന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം എന്ന കണക്ക് പി.എ മുഹമ്മദ് റിയാസ് നേടിയ സ്ഥലത്ത് മാറ്റം കൊണ്ടുവരാന്‍ പി.വി അന്‍വറിന് സാധിക്കുമോ? ബേപ്പൂരിലെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് വല്ല മാറ്റമുണ്ടോ? ബേപ്പൂരില്‍ തുടര്‍ഭരണത്തിന്‍റെ കാറ്റോ? അതോ മാറ്റത്തിന്‍റെ കാറ്റോ? കാണാം വോട്ടുകവല.