കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ തൃത്താലയുടെ പോരാട്ടത്തിന്‍റെ കടുപ്പം നാം കണ്ടതാണ്. 20 വര്‍ഷം സിപിഎം തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലത്തില്‍ 2011ല്‍ വി.ടി ബല്‍റാം ജയിക്കുകയും രണ്ടുവട്ടം തുടര്‍ച്ചയായി ജയിച്ചുവന്ന ബല്‍റാമിനെ പൂട്ടാന്‍ എം.ബി രാജേഷ് വരികയും ചെയ്തതോടെയാണ് മണ്ഡലത്തിലെ പോരാട്ടത്തിന്‍റെ ചൂട് മണ്ഡലത്തിന് പുറത്തും മാധ്യമത്തിലാകെയും നിറഞ്ഞത്. വികസനവും രാഷ്ട്രീയ വിവാദങ്ങളും വേണ്ടുവോളമുണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ ഒടുവില്‍ രാജേഷ് ജയിച്ചു. സ്പീക്കറും മന്ത്രിയുമായി. അന്നത്തെ പോരാട്ടത്തിനെക്കാള്‍ പതിനായിരം മടങ്ങ് വീര്യം ഇന്നത്തെ തിരഞ്ഞെടുപ്പിനുണ്ട്. ഹോട്ട് സീറ്റ് തൃത്താലയില്‍. വിഡിയോ കാണാം. 

 

 

 

ENGLISH SUMMARY:

The Thrithala election is proving to be an intensely fought battleground, with political dynamics hotter than ever before. This 'hot seat' has a history of fierce contests, making its current election a focal point for political observers.