തീപാറും പോരാട്ടമാണ് ഇത്തവണ തവനൂരില്‍. മണ്ഡലം രൂപീകരിച്ച് കഴിഞ്ഞ് ഇതുവരെ ഇടതുമുന്നണിയുടെ കെ.ടി ജലീലിനെ കൈവിട്ടിട്ടില്ലാത്ത തവനൂര്‍ കോട്ട പിടിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത് വി.എസ് ജോയിയെ ആണ്. ബിഡിജെഎസില്‍ നിന്ന് സീറ്റെടുത്ത് ബിജെപി അവരുടെ ഏറ്റവും കരുത്തനായ പോരാളി രവി തേലത്തിനെയും രംഗത്തിറക്കിയിരിക്കുന്നു. തവനൂരുകാരുടെ മനസ് അവസാനലാപ്പിലെത്തുമ്പോള്‍ ആര്‍ക്കൊപ്പമാണ്?